വനിതാ പൈലറ്റുമാരെ നിയമിക്കാനുള്ള നീക്കം; പിന്മാറി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്

സൗദിയില്‍ വനിതകളെ പൈലറ്റുമാരും കോപൈലറ്റുമാരും ആയി നിയമിക്കുന്നതിനുള്ള നീക്കത്തില്‍നിന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പിന്മാറി.
പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലേക്കും കാനഡയിലേക്കും അയക്കുന്നതിന് സൗദി യുവതികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സൗദിയ നേരത്തെ ആരംഭിച്ചിരുന്നു. കിങ് സല്‍മാന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി 30 വനിതകളെ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് വിദേശങ്ങളിലേക്ക് അയക്കാനായിരുന്നു പരിപാടി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സൗദി യുവതികളെ സ്‌കോളര്‍ഷിപ്പോടെ വിദേശങ്ങളിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് സൗദിയ പ്രസ്താവനയില്‍ പറഞ്ഞു.
പൈലറ്റ് ലൈസന്‍സ് ലഭിച്ച നിരവധി സൗദി യുവാക്കളുണ്ട്. ഒട്ടേറെ സൗദി യുവാക്കളെ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പോടെ വിദേശങ്ങളിലേക്ക് അയച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സൗദി യുവതികളെ വിദേശങ്ങളിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























