700 കോടി ചെലവില്‍ ഗൂഗിളിന് ഒരു വീട്...ലോകത്തെ തന്നെ അത്ഭുതപ്പെടുത്താനായി കാനനകെട്ടിടം ഒരുങ്ങുന്നു

ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ഗൂഗിളിന് വീട് ഒരുങ്ങുന്നു. ഗൂഗിളിന്റെ ലണ്ടനിലുള്ള ആസ്ഥാനമായി ഈ അത്ഭുതം മാറും. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ കാനനകെട്ടിടം ഒരുങ്ങുന്നത്. 25 മീറ്റര്‍ നീളമുള്ള സ്വിമ്മിങ് പൂള്‍, മസ്സാജ് മുറികള്‍, സ്റ്റുഡിയോകള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, സോക്കര്‍ ബാഡ്മിന്റണ്‍ കളിക്കാനുള്ള സ്ഥലങ്ങള്‍, 210 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും ഇതിലുണ്ടാകും.
2018 ല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്നാണ് സൂചന. 700 കോടിയിലധികം ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ അവസാന രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത് ജാര്‍ക്കെ ഇന്‍ജല്‍സ് ഗ്രൂപ്പും ഹെതര്‍വിക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ്.
https://www.facebook.com/Malayalivartha


























