ലണ്ടന്‍ വീണ്ടും ചോരക്കള്ളമായി : നാടിനെ നടുക്കി ഭീകരാക്രമണം

ബ്രിട്ടീഷ് തലസ്ഥാനത്തെ ചോരയില്‍ മുക്കി രണ്ടിടത്ത് ഭീകരാക്രമണം. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ നിരവധി പേര്‍ മരിച്ചു. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയാണ് മധ്യലണ്ടനില്‍ ആക്രമണം ഉണ്ടായത്. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതേ സമയംതന്നെ ബൊറോ മാര്‍ക്കറ്റില്‍ ചിലര്‍ കത്തിയുമായി ആക്രമണം നടത്തി.കത്തിയാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഇവിടെ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സണ്‍ ദിന പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20 പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല. ഇവര്‍ക്ക് വേണ്ടി നഗരത്തില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.രണ്ടിടത്തുമുണ്ടായത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി തെരേസ മെ അറിയിച്ചു. മെട്രോപോളിറ്റന്‍ പോലീസും ഇക്കാര്യം സമ്മതിച്ചു. റസ്‌റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും പേരുകേട്ട ലണ്ടനില്‍ സ്ഥലമാണ് ബൊറോ മാര്‍ക്കറ്റ്. നിരവധി പേര്‍ കൂടി നില്‍ക്കുന്ന സ്ഥലത്താണ് അക്രമികള്‍ കത്തിയാക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha


























