മരുമകളെ അനാശാസ്യബന്ധത്തിനു നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവച്ചുകൊന്നു

പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനികനായ മകന്റെ അസാന്നിധ്യത്തില്‍ മരുമകളെ ശല്യം ചെയ്തുകൊണ്ടിടുന്ന ഭര്‍ത്താവിനെ സ്വന്തം ഭാര്യ വെടിവച്ചു കൊന്നു. കഴിഞ്ഞ മൂന്നുമാസമായി തന്റെ മരുമകളെ അനാശാസ്യബന്ധത്തിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്ന ഭര്‍ത്താവ് ഗുല്‍ബര്‍ഖാനെ തനിക്ക് വധിക്കേണ്ടിവന്നു എന്നാണ് ബീഗം ബീബി പൊലീസിനോടു പറഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടന്നപ്പോള്‍ മരുമകളുടെ സഹായത്തോടെ ബീഗം ബീബി, അയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha


























