വിവാഹ ദിനം മരണമെത്തി; വധുവിന് മുന്നില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ചു

വിവാഹത്തിന് മിനിറ്റുകള്‍ മാത്രം അവശേഷിക്കേ വിവാഹ പന്തലിന് സമീപം വരന്‍ കുഴഞ്ഞു വീണു മരിച്ചു. ശശികാന്ത് പാണ്ഡെ(25) എന്ന യുവാവാണ് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്.
കുഴഞ്ഞുവീണ ശശികാന്തിനെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഡോക്ടര്‍ അറിയിച്ചു. സരാന്‍പൂര്‍ വില്ലേജിലെ ദയ ശങ്കര്‍ പാണ്ഡെയുടെ മകനാണ് ശശികാന്ത്. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തില്‍ കട നടത്തുകയായിരുന്നു ഇദ്ദേഹം.
https://www.facebook.com/Malayalivartha


























