കാബൂള്‍ ഇന്ത്യന്‍ നയതന്ത്രാലയത്തിനടുത്ത് റോക്കറ്റ് ആക്രമണം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രാലയത്തിനു സമീപം റോക്കറ്റ് പതിച്ചു. വന്‍ ശബ്ദത്തോടുകൂടി ഇന്ത്യന്‍ ഗസ്റ്റ് ഹൗസിന്റെ ടെന്നീസ് കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. രാവിലെ 11.1ഓടെയാണ് ആക്രമണം നടന്നത്.
ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറ, മറ്റു ജീവനക്കാര്‍ എന്നിവര്‍ സംഭവസമയം കാബൂള്‍ ഗ്രീന്‍ സോണിലെ നയതന്ത്രാലയത്തിലുണ്ടായിരുന്നു. കാബൂള്‍ പ്രൊസസ് മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം. ഇന്ത്യ ഉള്‍പ്പെടെ 23 രാജ്യങ്ങളിലെ പ്രതിനിധികള്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























