ഇറാന് പാര്‍ലമെന്റില്‍ വെടിവെപ്പ്; ആളുകളെ ബന്ദികളാക്കി

ഇറാന് പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. എംപി ഏലിയാസ് ഹസ്രാതിയെ ഉദ്ദരിച്ചാണ് മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇറാനിയന്‍ പാര്‍ലമെന്റിലെത്തിയ അക്രമി വെടിയുതിര്‍ത്തിട്ട് കടന്നുകളഞ്ഞതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളുവെന്നും സ്വയം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.
https://www.facebook.com/Malayalivartha

























