ഭക്ഷണം കഴിക്കാത്തതിന് ആറു വയസുകാരിയെ ക്രൂരമായി അടിക്കുന്ന വീഡിയോ വൈറല്‍

ആറു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഒരു സ്ത്രീ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരുടെയും കണ്ണ് നനയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മലേഷ്യയില്‍നിന്നുള്ളതാണ് ഈ ദൃശ്യമെന്നാണ് സൂചന.
മലേഷ്യയിലെ പുച്ചോംങ് പെര്‍ഡാന എന്ന സ്ഥലത്താണ് സംഭവം. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ആദ്യം വാട്ട്‌സ്ആഫ്പ് വഴിയാണ് മലേഷ്യയില്‍ വ്യാപകമായി പ്രചരിച്ചത്. കുട്ടിയെ നോക്കാനായി നിയോഗിച്ച സ്ത്രീയാണ് ആറു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഭക്ഷണം പ്ലേറ്റില്‍ ബാക്കി വച്ചതിനാണ് കുട്ടിയെ സ്ത്രീ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഇടയ്ക്കിടെ നിലത്തിട്ട് ചവിട്ടുന്നുമുണ്ട്.

സ്ത്രീ കുട്ടിയെ മര്‍ദ്ദിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ഈ ക്രൂര ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനിടെ നിങ്ങള്‍ ഈ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനാണോ റെക്കോഡ് ചെയ്യുന്നതെന്നും ഈ സ്ത്രീ ചോദിക്കുന്നുണ്ട്. അതൊന്നും വകവയ്ക്കാതെ അയാൾ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. സോഷ്യല്‍ മീഡിയിയില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പോലും മര്‍ദ്ദന വിവരമറിയുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് സ്ത്രീയെ പിടികൂടുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

https://www.facebook.com/Malayalivartha























