അമ്മയുടെ വയറ്റില്‍ നിന്നു പുറത്തേക്കെത്തുന്ന കുഞ്ഞു സഹോദരനെ കാണാന്‍ അവളും അമ്മയ്‌ക്കൊപ്പം

അമ്മയുടെ വയറ്റില്‍ നിന്നു പുറത്തേക്കെത്തുന്ന തന്റെ കുഞ്ഞു സഹോദരനെ കൈയിലേറ്റുവാങ്ങി പൊട്ടിക്കരയുന്ന പന്ത്രണ്ടുകാരിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. മിസിസിപ്പിയിലെ ജാക്ക്‌സണില്‍ ആണ് അമ്മയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ ജെസി ഡെല്ലപെന എന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ കൂടെക്കൂട്ടിയത്. ആദ്യാവസാനം ജെസിയും ഡോക്ടര്‍മാര്‍ക്കൊപ്പം പ്രസവമെടുക്കുന്നതില്‍ പങ്കാളിയായി. കൈയില്‍ ഗ്‌ളൗസ് അണിഞ്ഞ് ഒരു കുട്ടി ഡോക്ടറുടെ ഭാവത്തിലായിരുന്ന ജെസി പ്രസവ സമയം അടുത്തതോടെ വികാരഭരിതയാകുകയായിരുന്നു. ഒടുവില്‍ തന്റെ കുഞ്ഞു സഹോദരന്റെ തല ഡോക്ടര്‍മാര്‍ കൈയിലേക്കു വച്ചു കൊടുത്തപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു.
ജെസിയുടെ ആഗ്രഹപ്രകാരമാണ് അമ്മ തന്റെ സഹോദരനെ പ്രസവിക്കുന്നത് കാണാന്‍ ഡോക്ടര്‍മാര്‍ അവളെ കൂടെക്കൂട്ടിയത്. മുന്‍പു രണ്ടാമത്തെ സഹോദരന്‍ ഉണ്ടായപ്പോഴും ജെസി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനുള്ള പ്രായം ആയില്ലെന്നു പറഞ്ഞു മാതാപിതാക്കള്‍ അത് അനുവദിച്ചില്ല. വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഇത്തവണ മകളുടെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിനെ പുറത്തെടുക്കുന്ന മുഴുവന്‍ പ്രക്രിയയിലും ഡോക്ടര്‍ വോള്‍ഫ് ജെസിയെ പങ്കെടുപ്പിച്ചു. ജെസിയുടെ കൈയില്‍ കത്തിപിടിപ്പിച്ചാണു ഡോക്ടര്‍ കുഞ്ഞിന്റെ പൊക്കിള്‍കുടി മുറിച്ചു മാറ്റിയത്. ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നെത്തുന്ന മകനെ മൂത്ത മകള്‍ കൈയിലേക്കേറ്റു വാങ്ങുന്ന അപൂര്‍വ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതു പിതാവാണ്.തന്റെ വീട്ടിലെ 12കാരി ഡോക്ടര്‍ എന്ന പേരില്‍ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ എല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തു. 153,000 ല്‍ അധികം ലൈക്ക് ലഭിച്ച ചിത്രങ്ങള്‍ 140,000 പേരാണ് ഇതിനോടകം ഷെയര്‍ ചെയ്തത്.

കുഞ്ഞു ജനിക്കുന്നതു കാണാന്‍ കഴിയില്ല എന്നോര്‍ത്ത് ഞാന്‍ കരഞ്ഞു. അപ്പോഴാണ് ഡോക്ടര്‍മാര്‍ എന്നോട് കുഞ്ഞുവാവയെ പുറത്തെടുക്കാന്‍ കൂടെ കൂടാന്‍ പറഞ്ഞത്. ആദ്യം ഞെട്ടിപ്പോയി. പിന്നീട് അതേറ്റവും വലിയ സന്തോഷമായി മാറുകയായിരുന്നു. ജെസി പറയുന്നു.

https://www.facebook.com/Malayalivartha























