ഫെയ്‌സ്ബുക്ക് നീക്കിയ പോക്ക് തിരിച്ചുവരുന്നു പുതിയ രൂപത്തില്‍

പെട്ടെന്ന് ആരുടെയെങ്കിലും ശ്രദ്ധയാകര്‍ഷിക്കാന്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിരുന്ന പോക്ക് (poke) എന്ന ഓപ്ഷന്‍ തിരിച്ചുവന്നിരിക്കുന്നു. 2013 ലാണ് ഫെസ്ബുക് പോക്ക് നീക്കം ചെയ്തത്. പുതിയ രൂപത്തിലാണ് ഇപ്പോഴത്തെ തിരിച്ചുവരവ്. പ്രത്യേകിച്ച് സന്ദേശമൊന്നുമില്ലാതെ ഒരു ചൊറിയന്‍ ഏര്‍പ്പാടാണെന്ന ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഫെയ്‌സ്ബുക്ക് പോക്ക് നീക്കം ചെയ്തത്.
എന്നാല്‍, പോയ പോക്കിന്റെ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളിച്ച് ഹലോ എന്ന പുതിയ രീതി ഫെയ്‌സ്ബുക്ക് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. വാക്കുകളുടെ സഹായമില്ലാതെ ഫെയ്‌സ്ബുക്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഹലോയുടെ ലക്ഷ്യം.
യുകെയിലെ ഉപയോക്താക്കള്‍ക്കിടയിലാണ് ഹലോ എത്തിയിരിക്കുന്നത്. പോക്ക് ഒരു തോണ്ടുവിരലായിരുന്നെങ്കില്‍ ഹലോ ഒരു കൈവീശലാണ്. വീശി വീശി ഹലോ ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല. ഇനി എത്തുംവരെ കാത്തിരിക്കാം.
https://www.facebook.com/Malayalivartha























