യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തെ കുറിച്ച് സംസാരിച്ചു; വിമാനം പാതിവഴിയില്‍ ഇറക്കി

ജര്‍മ്മനിയില്‍ നിന്നും ലണ്ടനിലേയ്ക്ക് പറന്ന വിമാനം പാതിവഴിയില്‍ ഇറക്കി. ജുബ്ല്ജനയില്‍ നിന്നും പറന്ന ഈസി ജെറ്റ് വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ ഭീകരപ്രവര്‍ത്തനത്തെ കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണിത് വിമാനം അടിയന്തരമായി താഴെ ഇറക്കിയത്. സഹയാത്രക്കാരുടെ പരാതിയിലാണ് വിമാനം താഴെയിറക്കിയത്. അതേസമയം ഈ മൂന്ന് യാത്രക്കാരുടെ പേരുവിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ലാന്‍ഡിംഗിന് ശേഷം സുരക്ഷ ഉദ്യോഗസ്ഥരെത്തി വിമാനം പരിശോധിച്ചു. 151ഓളം യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് പുറത്തെത്തിച്ചത്ത്. മൂന്ന് യാത്രക്കാരെ ചോദ്യം ചെയ്തു.
ഇക്കാരണത്താല്‍ കൊളോണില്‍ ഇറങ്ങാനെത്തിയ ആറോളം വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ഏതാനും മണിക്കൂറുകള്‍ വിമാനത്താവളം സംഘര്‍ഷഭരിതമായിരുന്നു. പോലീസ് മറ്റ് യാത്രക്കാരേയും ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്ത മൂന്ന് യാത്രക്കാര്‍ ബോംബ്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചുവെന്നാണ് സഹയാത്രികര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























