അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹിറ്റ്‌ലറാണെന്ന് ഉത്തര കൊറിയ

ഡോണള്‍ഡ് ട്രംപ് ഹിറ്റ്‌ലറാണെന്ന് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ 'ഭ്രാന്തന്‍' എന്നും ഇതിന് മുന്‍പ് ഉത്തരകൊറിയ വിശേഷിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ഒരു പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ യുഎസ് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഉത്തരകൊറിയന്‍ ഈ പ്രതികരണം.
ട്രംപിന്റെ 'അമേരിക്ക ആദ്യം' എന്ന നയം സൈനിക ശക്തിയിലൂടെ ലോകത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കമാണെന്നും ട്രംപിന്റെ നിലപാടുകള്‍ ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മപ്പെടുത്തുന്നതാണെന്നു വിശേഷിപ്പിച്ച ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയുടെ മുഖപ്രസംഗത്തിലൂടെ അറിയിച്ചു.
ഉത്തരകൊറിയയില്‍ 18 മാസം തടവില്‍ കഴിഞ്ഞ യുഎസ് വിദ്യാര്‍ഥി ഓട്ടോ വാംബിയറെ യുഎസിനു കൈമാറിയതിനു പിന്നാലെ മരണമടഞ്ഞതും യുഎസ് – കൊറിയ ബന്ധം കൂടുതല്‍ വഷളാകുന്നതിനു കാരണമായി.
https://www.facebook.com/Malayalivartha


























