മോഡിക്ക് നെതര്‍ലെന്‍സ് പ്രധാനമന്ത്രിയുടെ സമ്മാനം

മോദിക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി നെതര്‍ലെന്‍സ് പ്രധാനമന്ത്രി. നരേന്ദ്ര മോദിയുടെ തൃരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നെതര്‍ലെന്‍സില്‍ അപ്രതീക്ഷിത സമ്മാനം നല്‍കിയത്. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടാണ് അപ്രതീക്ഷിതസമ്മാനാമായ സൈക്കിള്‍ അദ്ദേഹത്തിന് നല്‍കിയത്. സമ്മാനത്തിന് നന്ദി പറഞ്ഞ് ഇരുവരും നില്‍ക്കുന്ന ചിത്രം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്റ് ചെയ്തത്.

നെതര്‍ലെന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാവിനിമയഉപാധിയാണ് സൈക്കിള്‍. രാജ്യത്തെ 36 ശതമാനം ആളുകള്‍ക്കും സൈക്കിള്‍ ഉപയോഗിക്കുന്നു. ആംസ്റ്റര്‍ഡാമില്‍ മാത്രം 70 ശതമാനം ആളുകളും സൈക്കിളാണ് ഉപയോഗിക്കുന്നത്. ഇതിനെല്ലാം പുറമെ ബൈസൈക്കിള്‍ ടൂറിസത്തിന് പ്രത്യേകപ്രധാന്യവും നല്‍കിയിട്ടുണ്ട്. ഇതെല്ലാം കാരണമാണ് പ്രധാനമന്ത്രിക്ക് സമ്മാനമായി സൈക്കിള്‍ നല്‍കാന്‍ മാര്‍ക്ക് തീരുമാനമെടുത്തതിനു പിന്നില്‍.

https://www.facebook.com/Malayalivartha


























