വൈറലായ സുസുക്കി സ്വിഫ്റ്റിന്റെ ഹെവി റേസിങ്

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ അതിശയിപ്പിക്കുന്ന റേസിങ് വീഡിയോ വൈറലാകുന്നു. ഇന്ത്യക്കാരുടെ ഇഷ്ടവാഹനമാണിത്. സ്വിഫ്റ്റിന്റെ പലതരത്തിലുള്ള മോഡിഫിക്കേഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അഭ്യാസം ഇത് ആദ്യമാകും കാണുന്നത്. ചങ്കടിപ്പിക്കുന്ന വേഗത്തില്‍ മരങ്ങള്‍ക്കിടയിലൂടെ ചീറിപ്പായുന്ന സ്വിഫ്റ്റ്, ഹൈസ്പീഡ് ഡ്രിഫ്റ്റിങ് തുടങ്ങിയ ചെറു ഹാച്ചില്‍ ചെയ്യാവുന്ന അഭ്യാസങ്ങളെല്ലാം ഈ വീഡിയോയില്‍ കാണാം.
സുസുക്കി സ്വിഫ്റ്റിന്റെ യൂറോപ്യന്‍ എഡിഷനാണ് ഇതില്‍ കാണുന്നത്. ഹംഗറി സ്വദേശിയായ പ്രൊഫഷണല്‍ ഡ്രിഫ്റ്റര്‍ അമോണ്‍ ഒലിവറാണ് സ്വിഫ്റ്റുകൊണ്ട് അഭ്യാസം കണിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതുവരെ 18 ലക്ഷം ആളുകളാണ് കണ്ടത്.
https://www.facebook.com/Malayalivartha


























