പൂര്‍ണ നഗ്‌നതയില്‍ ഗര്‍ഭകാലം ആസ്വദിച്ച് സെറീന വില്യംസ്

ടെന്നീസിലെ കരുത്തുറ്റ വനിത എന്ന വിശേഷണമാണ് സെറീനയ്ക്ക്. ഈ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് താരത്തിന്റെ ഗര്‍ഭാവസ്ഥയില്‍ നേടിയ 22ാം ഗ്രാന്‍സ്ലാം കീരിടമാണ്. താരം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തന്റെ ഗര്‍ഭകാലത്തിന്റെ അവസാന നാളുകള്‍ ആഘോഷമാക്കുന്ന താരം, ഗര്‍ഭകാല സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രവുമായെത്തിയിരിക്കുകയാണ്.
പൂര്‍ണ നഗ്‌നയായി ഇടുപ്പില്‍ കൈ കുത്തിക്കൊണ്ട് നില്‍ക്കുന്നതാണ് വാനിറ്റി ഫെയര്‍ മാസികയുടെ കവര്‍ ചിത്രത്തില്‍ കാണുന്നത്. വാനിറ്റി ഫെയറിന്റെ കവര്‍ ചിത്രമായി നഗ്‌നയായ സെലിബ്രിറ്റിയുടെ ഗര്‍ഭകാല ചിത്രം വരുന്നത് ഇത് ആദ്യമായിട്ടല്ല.
1991ല്‍ അമേരിക്കന്‍ താരം ഡെമി മൂറിയും വാനിറ്റി ഫെയറില്‍ നഗ്‌നയായി കവര്‍ ചിത്രത്തിനു വേണ്ടി പ്രത്യക്ഷപ്പെട്ടിരുന്നു. 'ഞാന്‍ ദൈവത്തെ കണ്ടു, അവള്‍ കറുത്തതാണ്' എന്നാണ് സെറീന വില്യംസിന്റെ ചിത്രം കണ്ട മാധ്യമപ്രവര്‍ത്തകനായ സില്‍വിയ ഒബെല്ല അന്ന് ട്വീറ്റ് ചെയ്തത്.

https://www.facebook.com/Malayalivartha


























