വീണ്ടും പ്രകോപനം; ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ചൈനീസ് സൈന്യത്തിന്റെ യുദ്ധ ടാങ്ക് പരീക്ഷണം

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍ ഭാരം കുറഞ്ഞ യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചു. പുതിയ 35 ടണ്‍ ടാങ്കിന്റെ പരീക്ഷണം നടത്തിയോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ചൈനീസ് സൈനിക വക്താവ് ഇക്കാര്യം അറിയിച്ചത്. പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വച്ചാണോ എന്നു ചോദിച്ചപ്പോള്‍ ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകം ലക്ഷ്യം വച്ചല്ലെന്നായിരുന്നു മറുപടി.
അതേസമയം, സിക്കിമിന്റെ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചും ചൈന പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നും ഇവര്‍ പിന്‍മാറിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നുമാണ് ചൈനയുടെ നിലപാട്. സൈന്യം പിന്‍മാറിയാല്‍ മാത്രമേ ഫലപ്രദമായ രീതിയില്‍ ചര്‍ച്ച നടക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. നയതന്ത്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ നിന്നു കൈലാസ് മാനസസരോവറിലേക്കുള്ള തീര്‍ഥാടകരെ നാഥുല ചുരത്തില്‍ ചൈന തടഞ്ഞതോടെയാണ് അതിര്‍ത്തിയിലെ പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ക്ക് ചൈനീസ് സൈനികര്‍ കേടുവരുത്തിയെന്നും ഇരുസൈനികരും അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























