വന്‍ അപകടം ഒഴിവായി...യാത്രാ വിമാനത്തിനു മിന്നലേറ്റു ; അടിയന്തരമായി നിലത്തിറക്കി

ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യാത്രാ വിമാനമായ യൂറോ വിംഗ്‌സിന് മിന്നലേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം നാലു മണിക്ക് ബര്‍ലിനിലേക്ക് പുറപ്പെട്ട യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനത്തില്‍ 141 യാത്രക്കാരുണ്ടായിരുന്നു. വിമാനം പറക്കല്‍ ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് വിമാനത്തില്‍ ശക്തമായ ഇടിയോടുകൂടിയ മിന്നലേറ്റത്.
വിമാനത്തിനുള്ളിലെ വൈദ്യുതി വിച്ഛേദിച്ചു: യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളി ഉയര്‍ത്തി. സമചിത്തത വെടിയാതെ പൈലറ്റ് ഉച്ചഭാഷിണിയിലൂടെ യാത്രക്കാരെ സമാധാനിപ്പിച്ചു.യാത്രാ വിമാനത്തിന് മിന്നലേറ്റിരിക്കുന്നു. വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തിരിച്ച് വിടുന്നു. പൈലറ്റിന്റേതായ അറിയിപ്പ് വിമാനത്തിനുള്ളില്‍ വന്നു.
പതിനഞ്ച് മിനിറ്റ് കൊണ്ട് വിമാനം തിരിച്ച് ഡ്യൂസ്സല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. വന്‍ സുരക്ഷ സംവിധാനം ഈ സമയം ഇവിടെ ഒരുക്കിയത്. വിമാനം നിലത്തിറങ്ങിയശേഷമാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്. മിന്നലില്‍ വിമാനത്തിന് കേട് സംഭവിച്ചിട്ടുണ്ടെന്ന് യൂറോ വിംഗ്‌സ് മാധ്യമങ്ങളെ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഉടനടി ബര്‍ലിനിലേക്ക് യാത്രയാക്കി.
https://www.facebook.com/Malayalivartha


























