ജക്കാര്‍ത്തയിലെ മുസ്‌ലീം പള്ളിയില്‍ പ്രാര്‍ത്ഥാചടങ്ങിനിടെ ഭീകരന്‍ രണ്ടു പോലീസുകാരെ കുത്തി പരിക്കേല്‍പിച്ചു

ജക്കാര്‍ത്തയിലെ മുസ്‌ലീം പള്ളിയില്‍ ഭീകരന്‍ രണ്ടു പോലീസുകാരെ കുത്തി പരിക്കേല്‍പിച്ചു. പള്ളിയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാള്‍ അക്രമണം നടത്തിയത്.
പള്ളിയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഇയാള്‍ കത്തിയുമായി പാഞ്ഞടുത്തത്. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മറ്റൊരു പോലീസുകാരന്‍ പിന്തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തി. ഭീകരന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസുകാരുടെ മുഖത്തും നെഞ്ചിലുമാണ് പരിക്കേറ്റത്.
ആക്രമണത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























