'നിങ്ങള്‍ ഐ എസ് കീടങ്ങളാണ്, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ട്' മുസ്ലിം സ്ത്രീയേയും മകളെയും വംശീയമായി അധിക്ഷേപിച്ച യുവാവ് പിടിയില്‍

മുസ്ലിം സ്ത്രീയേയും മകളെയും ഉപ്പിട്ടുണക്കിയ പന്നിയിറച്ചി കൊണ്ട് എറിയുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത 36 കാരന് ആറ് മാസത്തെ ജയില്‍ ശിക്ഷ. അലക്‌സ് ചിവേഴ്‌സാണ് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറുകയും മുഖത്തടിക്കുകയും ചെയ്തതിന് ജയില്‍ ശിക്ഷക്ക് വിധേയനാകേണ്ടി വന്നത്.
ജൂണ്‍ എട്ടിന് ലണ്ടനിലാണ് കേസിനാസ്പദമായ സംഭവം. ഇരയും മാതാവും എന്‍ഫീല്‍ഡ് റോഡിലൂടെ നടന്ന് പോകുമ്‌ബോള്‍ പ്രതി ഇവരുടെ അടുത്തുവരികയും മോശമായ രീതിയില്‍ പെരുമാറുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ അലക്‌സിന്റെ സുഹൃത്ത് ചിത്രീകരിച്ചിട്ടുണ്ട്. 'നിങ്ങള്‍ ഐ എസ് കീടങ്ങളാണ്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ട്'എന്ന് പ്രതി ആക്രോശിച്ചതായി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പറഞ്ഞു.
മോട്ടോര്‍ ബൈക്കിലായിരുന്നു പ്രതി സംഭവ സമയം ഹെല്‍മറ്റും മുഖം മൂടിയും ധരിച്ചിരുന്നെങ്കിലും പ്രദേശത്തെ സി സി ടി വി പരിശോധിച്ച യാര്‍ഡിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ഹൈബറി കോര്‍ണര്‍ മജിസ്‌ട്രേറ്റാണ് ശിക്ഷ വിധിച്ചത്.115 പൗണ്ട് പിഴ ഈടാക്കാനും ഉത്തരവുണ്ട്.
https://www.facebook.com/Malayalivartha


























