സ്വവര്‍ഗ വിവാഹം നീതിക്കും, പവിത്രതയ്ക്കും, കുടുബ ബന്ധങ്ങള്‍ക്കും എതിരാണ് ജര്‍മന്‍ കത്തോലിക്ക സഭ

ജര്‍മന്‍ പാര്‍ലമെന്റില്‍ ഇന്നലെ ഭൂരിപക്ഷത്തോടെ പാസാക്കിയ സ്വവര്‍ഗവിവാത്തിനെതിരെ ജര്‍മന്‍ കത്തോലിക്ക സഭ പ്രതിക്ഷേധം പ്രകടിപ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിലെ മാര്യേജ് ആന്റ് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബെര്‍ലിന്‍ ആര്‍ച്ച് ബിഷപ്പ് ഹൈനര്‍ കോഹ് മാദ്ധ്യമങ്ങലെ അറിയിച്ചു. പ്രകൃതി നിയമമനുസരിച്ച് പുരുഷനും, സ്ത്രീയും തമ്മിലാണ് വിവാഹബന്ധം നടത്തേണ്ടതെന്നും സ്വവര്‍ഗ വിവാഹം നീതിക്കും, പവിത്രതയ്ക്കും, കുടുബ ബന്ധങ്ങള്‍ക്കും എതിരാണെന്നും ആര്‍ച്ച് ബിഷപ്പ് ഹൈനര്‍ കോഹ് കൂട്ടിച്ചേര്‍ത്തു.
ജര്‍മന്‍ കാത്തലിക് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് തോമസ് സ്‌റ്റേണ്‍ബെര്‍ഗും ജര്‍മന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ സ്വവര്‍ഗ വിവാഹ നിയമത്തിനെതിരെ ശക്തമായി പ്രതിക്ഷേധിച്ചു. ജര്‍മനിയിലെ കുടുംബ ഭദ്രതയെ പുതിയ നിയമം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ കത്തോലിക്കര്‍ ഈ നിയമത്തെ എതിര്‍ക്കുന്നുവെന്ന് ലോകം അറിയണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























