കുഞ്ഞനിയന്റെ സങ്കടമടക്കാൻ ശ്രമിക്കുന്ന ചേട്ടൻ... കരളലിയിക്കും കാഴ്ച്ച

കുഞ്ഞനിയന്റെ സങ്കടമടക്കാൻ ശ്രമിക്കുന്ന ചേട്ടന്റെ സഹോദരസ്നേഹത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളർച്ച പൂർത്തിയാക്കാത്ത കൈകളുമായി ജനിച്ച ഒരു കുട്ടി തന്റെ കുഞ്ഞനിയന്റെ സങ്കടമടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ. കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴാണ് കുഞ്ഞിന്റെ കരച്ചിലടക്കാനുള്ള വഴി ചേട്ടൻ നോക്കുന്നത് .
കിടക്കയിൽ കിടന്ന നിപ്പിളെടുത്ത് അനിയന്റെ വായിൽവെച്ചുകൊടുത്താൽ അവന്റെ കരച്ചിൽ നിൽക്കുമെന്ന് ചേട്ടനു അറിയാം. പക്ഷേ കൈക്കുഴയില്ലാതെ കൈവിരലുകളില്ലാതെ ജനിച്ച ഒരു കുട്ടിക്ക് അതെങ്ങനെ സാധിക്കും.എന്നാൽ അവൻ മറ്റൊന്നും ആലോചിച്ചില്ല. വളർച്ച പൂർത്തിയാവാത്ത തന്റെ കൈയുപയോഗിച്ച് കുറച്ച് കഷ്ടപ്പെട്ട് നിപ്പിൾ വായുടെ ഭാഗത്തെത്തിച്ചശേഷം അതു കടിച്ചെടുത്ത് കുഞ്ഞനിയന്റെ വായിൽ വെച്ചുകൊടുത്തു. അതോടെ കുഞ്ഞിന്റെ കരച്ചിലും നിന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ ഇതിനകം തന്നെ നിരവധിയാളുകൾ കണ്ടു കഴിഞ്ഞു. കണ്ണുനിറയാതെ ഈ വിഡിയോ കണ്ടുതീർക്കാനാവില്ലെന്നാണ് അവരിൽ പലരും കമന്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























