അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്: ടെക്‌സാസിലെ ടെക് യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു പോലീസുകാരന്‍ മരിച്ചു

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ഉണ്ടായ വെടിവയ്പില്‍ പൊലീസുകാരന്‍ മരിച്ചു. പത്തൊമ്പതുകാരനായ അക്രമിയെ പൊലീസ് പിടികൂടി. ടെക്‌സാസിലെ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവയ്പ് ഉണ്ടായത്. ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ക്യാംപസ് അടച്ചിട്ടു.
ക്യാംപസില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരി്‌ശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഹോളിസ് ഡാനിയല്‍സ് എന്നയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് പൊലീസുകാരന്റെ തലയില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഹോളിസിനെ പൊലീസ് കീഴടക്കി.
https://www.facebook.com/Malayalivartha
























