വരന്റെ ശരീരത്തില്‍ വിവാഹദിനത്തില്‍ കൂട്ടുകാര്‍ പടക്കം കെട്ടിവെച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

വിവാഹദിനം എന്നത് മറ്റേത് ദിനത്തെക്കാളും പ്രധാനപ്പെട്ടതാണ്. ഏറ്റവും മനോഹരമായ ദിവസം എന്നതിനോടൊപ്പം തന്നെ വരനും വധുവും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ദിനം കൂടിയാണ് വിവാഹദിനം.
സുഹൃത്തുക്കളുടെ ചെറിയ ചെറിയ തമാശകളും ഈ സമയത്ത് രംഗം കൊഴുപ്പിക്കുകയും ചെയ്യും. ഇത്തരം പണികള്‍ ചിലപ്പോള്‍ കൈവിട്ട് പോകാറുമുണ്ട്.
ചൈനയില്‍ സുഹൃത്തുക്കള്‍ വരന് നല്‍കിയ പണിയും ഇത്തരത്തില്‍ കൈവിട്ട് പോവുകയായിരുന്നു.

ഗുവാങ്‌ഴു സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് സുഹൃത്തുക്കള്‍ തമാശ ഒപ്പിച്ചത്. സുഹൃത്തുക്കള്‍ യുവാവിന്റെ വിവാഹദിനത്തില്‍ പൊട്ടിക്കാന്‍ കരുതിയിരുന്ന പടക്കം വരന്റെ പിന്‍ഭ3ഗത്ത് കെട്ടി വെച്ചാണ് പൊട്ടിച്ചത്.

എന്നാല്‍ പിന്നില്‍ കെട്ടിയ പടക്കം പൊട്ടിയതോടെ വരന്റെ ശരീരത്തിനും പൊള്ളലേല്‍ക്കുകയായിരുന്നു.

തമാശ കാര്യമായതോടെ ഗുരുതരാവസ്ഥയിലായ വരനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം സംഭവത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചോ എന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha
























