എമിറേറ്റ്‌സ് വിമാനത്തില്‍ എഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം

ദുബായില്‍ നിന്ന് മ്യൂണിച്ചിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ വച്ച് എഴുവയസുകാരി മരിച്ചു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിമാനം കുവൈത്തില്‍ അടിയന്തിരമായി ഇറക്കി. ഋഗ049 വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.
വിമാനം നിലത്തിറക്കുമ്പോഴേക്കും വൈദ്യ സംഘത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. ഒക്ടോബര്‍ 10 നാണ് സംഭവം. കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. കുട്ടിയുടെ പൗരത്വവും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് കുവൈത്തില്‍ നിന്നും പുറപ്പെട്ട വിമാനം 2.5 മണിക്കൂര്‍ വൈകിയാണ് മ്യൂണിച്ചില്‍ എത്തിച്ചേര്‍ന്നത്.
https://www.facebook.com/Malayalivartha
























