ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി..?

ഒരു മുന്നറിയിപ്പുമില്ലാതെ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്നലെ പണിമുടക്കി. ഫേസ്ബുക്കിൽ എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന ഉപയോക്താക്കൾക്ക് നല്ല പണിയാണ് ഇന്നലെ കിട്ടിയത്. വൈകുന്നേരം നാലു മുതലാണ് ഫേസ്ബുക്ക് പണിമുടക്കിതുടങ്ങിയത്. യുകെ, അമേരിക്കയുടെ പടിഞ്ഞാറ്, കിഴക്ക് തീരങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഫേസ്ബുക്ക് നിശ്ചലമായത്. ഇന്ത്യയിലും സമാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫോട്ടോകളും ടെസ്റ്റും അപ് ലോഡ് ചെയ്യാൻ കഴിയാത്തതായിരുന്നു പ്രധാനപ്രശ്നം. ഫേസ്ബുക്കിന്റെ സമാനമായ പ്രശ്നം ഇൻസ്റ്റാഗ്രാമിലും നേരിട്ടു. ഇതാദ്യമായാണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒരുപോലെ പണിമുടക്കുന്നത്. ഫേസ്ബുക്ക് ഉടമകൾ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമകൾ.
https://www.facebook.com/Malayalivartha
























