വര്‍ഷങ്ങളോളം വേശ്യാലയം നടത്തി, മയക്ക്മരുന്ന് നല്‍കി പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി, വേശ്യാലയം നടത്തിയ 31കാരന് 472 വര്‍ഷം തടവു ശിക്ഷ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി വേശ്യാലയം നടത്തിയ കേസില്‍ 31കാരന് 472 വര്‍ഷം തടവു ശിക്ഷ. ബ്രോക്ക് ഫ്രാങ്ക്‌ലിന്‍ എന്ന യുവാവിനാണ് അമേരിക്കന്‍ ശിക്ഷാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തടവ് ശിക്ഷ ലഭിച്ചത്. അമേരിക്കയിലെ കൊള്‍റാഡോയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്.
മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമം, കുട്ടികള്‍ക്ക് നേരയുള്ള അക്രമം എന്നീ 30 കേസുകളാണ് ഇയാള്‍ക്കെതിരെ കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്. ഇതുകൂടാതെ യുവതികളെ നിയന്ത്രിക്കുന്നതിന് വേണ്ടി പ്രതി മയക്കുമരുന്നുകള്‍ നല്‍കിയതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും അവരുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ കാഴ്ച വയ്ക്കുകയും ചെയ്തതായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് രാജ്യത്തെ തന്നെ ഏറ്റവും കഠിനമായ ശിക്ഷ പ്രതിക്ക് നല്‍കിയതെന്ന് കൊള്‍റാഡോ അറ്റോര്‍ണി ജനറല്‍ ജാനറ്റ് ഡ്രേക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























