44 നാവികരുമായി കാണാതായ മുങ്ങിക്കപ്പല്‍ തകര്‍ന്നെന്നു സൂചന

44 നാവികസേനാ ഉദ്യോഗസ്ഥരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കല്‍ തകര്‍ന്നതായി സൂചന. കപ്പല്‍ അവസാനം കണ്ടെത്തിയ ഇടത്ത് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായെന്ന് നാവികസേന സ്ഥിരീകരിച്ചു. മുങ്ങിക്കപ്പലുമായുള്ള റേഡിയോ ബന്ധം നഷ്ടമായതിനു തൊട്ടുപിന്നാലെയായിരുന്നു ഈ സ്‌ഫോടനം.
എന്നിരുന്നാലും ഇത് നേരത്തെ സ്ഥിരീകരിക്കാന്‍ കഴിയാതിരുന്നതില്‍ കപ്പലിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചു. സ്‌ഫോടനത്തിനുശേഷവും അധികൃതര്‍ തങ്ങള്‍ക്കു പ്രതീക്ഷ നല്‍കുകയായിരുന്നെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
സാന്‍ ഹുവാന്‍ എന്നു പേരുള്ള മുങ്ങിക്കപ്പലുമായുള്ള ബന്ധം കഴിഞ്ഞ ബുധനാഴ്ചയാണ് നഷ്ടമായത്. പിന്നെ ഒരു വിവരവും ലഭിച്ചില്ല. റേഡിയോ ബന്ധം നഷ്ടമായാല്‍ മുങ്ങിക്കല്‍ ഉപരിതലത്തില്‍ വരണമെന്നാണു ചട്ടം.
1983 ല്‍ കമ്മീഷന്‍ ചെയ്ത ജര്‍മന്‍ നിര്‍മിത മുങ്ങിക്കപ്പല്‍ ഡീസല്‍ഇലക്ട്രിക് പവറിലാണു പ്രവര്‍ത്തിക്കുന്നത്. കാണാതാവുന്‌പോള്‍ തെക്കന്‍ അറ്റ്‌ലാന്റിക്കില്‍ കരയില്‍നിന്ന് 430 കിലോമീറ്റര്‍ അകലത്തിലായിരുന്നു.
https://www.facebook.com/Malayalivartha























