ഈജിപ്തിൽ മുസ്ലിം പള്ളിക്കുനേരെ ഭീകരാക്രമണം; 85 പേർ കൊല്ലപ്പെട്ടു

ഈജിപ്തിലെ സിനായ് പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടു. വടക്കൻ സിനായി പ്രവിശ്യയിലെ മുസ്ലിം പള്ളിക്കുനേർക്കാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അൽ-ആരിഷിനു സമീപം ബിർ അൽ അബദിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനകൾക്കു എത്തിയവരാണ് ആക്രമണത്തിനു ഇരയായത്. നാല് വാഹനങ്ങളിലെത്തിയ ഭീകരർ വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമായിരുന്നു വെടിവയ്പ്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരർ വെടിവച്ചുവീഴ്ത്തി. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നെന്നാണ് വിവരം.
പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha























