യെമനില്‍ സൗദി വ്യോമാക്രമണത്തില്‍ 20 ഹൗതികള്‍ കൊല്ലപ്പെട്ടു

യെമനിലെ ഹജ്ജാ പ്രവിശ്യയില്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 ഹൗതി വിമതര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അബ്‌സ് ജില്ലയിലെ അല്‍ റാബോയില്‍ ഹൗതിയുടെ നിയന്ത്രണത്തിലുള്ള ആയുധശാലയിലാണ് ആക്രമണം.
സൗദി അതിര്‍ത്തിയിലുള്ള മെദി നഗരത്തില്‍ പോരാടുന്നവര്‍ക്ക് ആ!യുധ വിതരണം നടത്തുന്നത് ഇവിടെ നിന്നായിരുന്നു. മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൗതി ഷിയാ വിമതര്‍ കൊലപ്പെടുത്തിയതോടെ സൗദി പോരാട്ടം ശക്തമാക്കിയിരുന്നു. സാലിഹിന്റെ അനുയായികളെയും കീഴടക്കിയ ഹൗതികള്‍ സനായുടെ നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചിരുന്നു. ഇതോടെ ഹാദിയെ അനുകൂലിക്കുന്ന സൗദി സഖ്യം സനായില്‍ വ്യാപകമായ വ്യോമാക്രമണം ആരംഭിക്കുകയായിരുന്നു.
വിമതരും സൗദി സഖ്യവുമായുള്ള പോരാട്ടത്തില്‍ ഇതുവരെ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha























