സൈനീക തലവൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സംശയ നിഴലിൽ രാഷ്ട്രത്തലവൻ

ഉത്തരകൊറിയന്‍ സൈന്യത്തിലെ വൈസ് മാര്‍ഷൽ ഹ്വാംഗ് പ്യോംഗ് സോയ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വൈസ് മാര്‍ഷലിനെ കാണാനില്ലായിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റ് കിങ് ജോങ് ഉന്നുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടായിരുന്നു. പ്രമോഷനായി പണം വാങ്ങിയെന്നായിരുന്നു ആരോപണം.
ആരോപണത്തെ തുടർന്ന് വര്‍ക്കേഴ്സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്നും വൈസ് മാര്‍ഷലിനെ പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പ്രസിഡന്റ് വധശിക്ഷ വിധിച്ചുവെന്നാണ് നിഗമനം. എതിരാളികളെ അതിക്രൂരമായി കൊലപ്പെടുത്തുന്നതാണ് ഉന്നിന്റെ രീതി. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ- ചൈന അതിര്‍ത്തിയിലുള്ള പേക്തൂ അഗ്നി പര്‍വതം ഉന്‍ സന്ദർശിച്ചതും സംശയത്തിനിടയാക്കുന്നുണ്ട് ശത്രുക്കള്‍ക്ക് എതിരെ വധശിക്ഷകള്‍ വിധിക്കുമ്പോഴെല്ലാം ഉന്‍ ഈ മലനിരകള്‍ സന്ദര്‍ശിക്കാറുണ്ട്.
https://www.facebook.com/Malayalivartha























