പുതിയ വിമാനവാഹിനി യുദ്ധക്കപ്പലില്‍ ചോര്‍ച്ച കണ്ടെത്തിയത് ലണ്ടനില്‍ വിവാദമാകുന്നു

മൂന്നു മില്യണ്‍ പൗണ്ട് മുടക്കി നിര്‍മിച്ച പുതിയ വിമാനവാഹിനി യുദ്ധക്കപ്പലില്‍ ചോര്‍ച്ച കണ്ടെത്തിയത് ലണ്ടനില്‍ വിവാദമുയര്‍ത്തുന്നു. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലെന്ന് കൊട്ടിഘോഷിച്ച് ഒരു മാസം മുമ്പ് നാവികസേനയ്‌ക്കൊപ്പം ചേര്‍ന്ന ക്വീന്‍ എലിസബത്ത് എന്ന കപ്പലാണ് ചോരുന്നത്.
280 മീറ്റര്‍ നീളമുള്ള കപ്പലാണിത്. ബ്രിട്ടണില്‍ നിര്‍മിച്ച ഏറ്റവും വലിയ, കരുത്തുറ്റ യുദ്ധക്കപ്പല്‍ എന്നായിരുന്നു വിശേഷണം. ഡിസംബര്‍ ഏഴിനാണ് കമ്മീഷന്‍ ചെയ്തത്. അമ്പതു വര്‍ഷത്തെ ആയുസ്സുണ്ടെന്നാണ് പറഞ്ഞിരുന്നത്. ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് പോര്‍ട്‌സ്മൗത്തിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണ്.
പ്രതിരോധ വകുപ്പു ചെലവഴിക്കുന്ന പണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഘട്ടത്തില്‍ ഈ സംഭവമുണ്ടായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഒറ്റ വെടിയുണ്ട പോലും ഉതിര്‍ക്കാതെ നമ്മുടെ വിമാനവാഹിനി ഇതാ മുങ്ങുന്നു എന്നാണ് പ്രതിരോധ രംഗത്തു വിദഗ്ധനായ റിച്ചാര്‍ഡ് നോര്‍ട്ടണ്‍ ടെയ്‌ലര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha























