റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകം: അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ വിചാരണ ചെയ്യാന്‍ തീരുമാനം

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനാക്കി വിചാരണ ചെയ്യാന്‍ തീരുമാനം. ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെതാണ് തീരുമാനം. ഇതേ തുടര്‍ന്ന് കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി.
നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് കോടതി നിരസിച്ചിരുന്നു. കൊലപാതകത്തിന്റെ യഥാര്‍ത്ഥ ഗൂഢാലോചന മറച്ചുവയ്ക്കാന്‍ തങ്ങളുടെ മകനെ കേസില്‍ കുടുക്കിയതാണെന്ന് ജാമ്യാപേക്ഷയില്‍ രക്ഷിതാക്കള്‍ ആരോപിച്ചെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ച് അപേക്ഷ കോടതി തള്ളി.
കഴിഞ്ഞ സെപ്തംബര്‍ 8നാണ് സ്‌കൂളിലെ ടോയ്‌ലറ്റില്‍ പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രദ്യുമ്‌നന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

അഭിഭാഷകന്റെ മകനായ 11ആം ക്ലാസുകാരനെ സി.ബി.ഐ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പരീക്ഷയും പി. ടി.എ യോഗവും മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി സമ്മതിച്ചിരുന്നു.
https://www.facebook.com/Malayalivartha























