ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം ഭ്രൂണത്തിൽനിന്നും കുഞ്ഞ് ജനിച്ചു

ഇരുപത്തിയഞ്ചു വർഷത്തോളം പഴക്കമുള്ള ഭ്രൂണത്തിൽ നിന്നും കുഞ്ഞ് ജനിച്ചു. 20 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്നും കുഞ്ഞ് പിറന്നിട്ടുണ്ട്. ഈ റെക്കോർഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഈ കുഞ്ഞ്. യുഎസിലെ കിഴക്കൻ ടെന്നിസിയിലായിരുന്നു സംഭവം.
കഴിഞ്ഞ മാർച്ചിലാണ് ഇരുപത്തിയാറുകാരിയായ ടീന ഗിബ്സൺ ഭ്രൂണം സ്വീകരിക്കുന്നത്. ടിനയുടെ ഗർഭപാത്രത്തിൽ ഐവിഎഫ് ചികിത്സയിലൂടെ ഭ്രൂണം നിക്ഷേപിക്കുകയായിരുന്നു. 1992 ഒക്ടോബർ 14 മുതൽ ശീതികരിച്ച് സൂക്ഷിച്ചുപ്പോന്ന ഭ്രൂണമാണ് ടീനയിൽ നിക്ഷേപിച്ചത്.
ടീന-ബഞ്ചമിൻ ഗിബ്സൺ ദമ്പതികൾ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഐവിഎഫ് ചികിത്സയ്ക്കു വിധേയരായത്. നവംബർ 25 ന് എമ്മ റെൻ ഗിബ്സണിന്, ടിന ജന്മം നൽകി. ഐവിഎഫ് ചികിത്സ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വർഷം പഴക്കമുള്ള ഭ്രൂണത്തിൽനിന്നും കുട്ടി പിറക്കുന്നത്. ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന ആരുടേയെങ്കിലും ആകാം എന്നാണ് ടിന പറയുന്നത്.
ഏഴു വര്‍ഷം മുമ്പാണ് ടിനയും ബെഞ്ചമിനും വിവാഹിതരായത്. കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ഭ്രൂണം ദത്തെടുത്ത് സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് മാസികകളിലുടെ അറിയുകയും ഫെര്‍ട്ടിലിറ്റി സന്റെറിനെ സമീപിക്കുകയുമായിരുന്നു. എംബ്രിയോ ഡൊണേഷന്‍ സന്റെറിലെ അധികൃതര്‍ ഏറ്റവും പ്രായമേറിയ ഭ്രൂണത്തെകുറിച്ച് അറിയിച്ചപ്പോള്‍ സ്വീകരിക്കാന്‍ ടിന തയാറാവുകയായിരുന്നു. കുഞ്ഞ് എമ്മ ആരോഗ്യവതിയാണെന്നും ആറു പൗണ്ടിലേറെ തൂക്കമുണ്ടെന്നും ടിന പറയുന്നു. ഏറ്റവും കാലം സൂക്ഷിച്ച ഭ്രൂണത്തിലൂടെ അമ്മയാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ടിന.

https://www.facebook.com/Malayalivartha























