Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വീട്ടില്‍ ഉണ്ടാക്കിയ ക്രിസ്മസ് ട്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ഇസ്ലാമിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് മൗലികവാദികള്‍; അമീര്‍ഖാന് തെറിവിളിയും വധഭീഷണിയും

21 DECEMBER 2017 02:43 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഒരു ക്രിസ്മസ് ട്രീയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലിട്ടതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് പ്രശസ്തനായ മുന്‍ ബോക്സിംഗ് താരം അമീര്‍ഖാന്‍. വീട്ടിലുണ്ടാക്കിയ ട്രീ ആയിരുന്നു ഖാന്‍ ഷെയര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് ഇസ്ലാമിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് മതമൗലികവാദികള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ഇതിന് പുറമെ അമീര്‍ഖാന് നേരെ തെറിവിളിയും വധഭീഷണിയും ഉയര്‍ന്നിട്ടുമുണ്ട്. വീട്ടിലുണ്ടാക്കിയ ഈ ക്രിസ്മസ് ട്രീ മൂന്ന് വയസുള്ള തന്റെ മകള്‍ ഉണര്‍ന്ന് വന്ന് കാണുമ്പോള്‍ അവള്‍ക്കേറെ ഇഷ്ടമാകുമെന്ന വിവരണത്തോടെയായിരുന്നു ഖാന്‍ ക്രിസ്മസ് ട്രീയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലിട്ടിരുന്നത്.

തുടര്‍ന്ന് ഖാന്റെ ഫോളോവേഴ്സില്‍ ചിലര്‍ തന്നെ, ഇതിനെതിരെ പ്രകോപനപരമായ പ്രതികരണങ്ങളുമായി മുമ്പോട്ട് വന്നിരുന്നു. തുടര്‍ന്ന് അവര്‍ ഇതിനെതിരെ ഖാനെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങളുമുയര്‍ത്തി. ഖാനും കുടുംബവും വൈകാതെ മരിക്കുമെന്നും അള്ളാഹു ശിക്ഷിക്കുമെന്നുമായിരുന്നു ചിലര്‍ മുന്നറിയിപ്പേകുന്നത്. ഖാന്‍ നരകത്തില്‍ പോവുമെന്നായിരുന്നു മറ്റൊരു ഫോളോവറുടെ പ്രതികരണം. എന്നാല്‍ മുസ്ലീങ്ങളാണെങ്കിലും ചില ഫോളോവര്‍മാര്‍ ഖാന്റെ പ്രവൃത്തിയെ ന്യായീകരിച്ചും മുമ്പോട്ട് വന്നിരുന്നു.

ക്രിസ്മസ് ട്രീ വച്ചുവെന്നതിനാല്‍ ഖാന്‍ ഇസ്ലാംമതത്തെ അവഹേളിച്ചുവെന്ന് പറയാനാവില്ലെന്നാണ് അവര്‍ അദ്ദേഹത്തെ ന്യായീകരിച്ചിരിക്കുന്നത്. ഖാന്‍ ജീവിക്കുന്നത് ഇംഗ്ലണ്ടില്‍ പടിഞ്ഞാറന്‍ സംസ്‌കാരത്തിലാണെന്നും അവിടെ ക്രിസ്മസ് ആഘോഷിക്കുന്നതിനാല്‍ ഖാന്‍ ട്രീ വച്ചതില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹത്തെ ന്യായീകരിക്കുന്നവര്‍ വാദിക്കുന്നത്. കാലിഫോര്‍ണിയയിലെ ട്രെയിനിംഗ് ക്യാമ്പിനടുത്തുള്ള മുസ്ലീം പള്ളിയിലാണ് എല്ലാ വെള്ളിയാഴ്ചയും താന്‍ ചെലവഴിക്കാറുള്ളതെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഇന്റര്‍വ്യൂവില്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

മോസ്‌ക് താന്‍ പോവാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഇടമാണെന്നും താന്‍ ഒരു മുസ്ലീമാണെന്ന് പറയാന്‍ തനിക്ക് ഭയമില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചിലര്‍ക്ക് ഇന്ന് മുസ്ലീമാണെന്ന് പറയാന്‍ ഭയമാണെന്നും അദ്ദേഹം എടുത്ത് കാട്ടിയിരുന്നു. തീവ്രവാദത്തെ എതിര്‍ക്കുന്ന നിരവധി മുസ്ലീങ്ങളുണ്ടെന്നും ആളുകള്‍ പരസ്പരം കൊല്ലുന്നതിനോട് അവര്‍ക്ക് യോജിപ്പില്ലെന്നും ബോക്സര്‍ വെളിപ്പെടുത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends