Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഖത്തർ അമീറിനെ രക്ഷിച്ചത് തുര്‍ക്കി സൈന്യം; വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ

27 DECEMBER 2017 09:22 AM IST
മലയാളി വാര്‍ത്ത

ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ച ദിവസം രാത്രി എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ആ ദിവസം നടന്നത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍. തുര്‍ക്കിയിലേയും ഖത്തറിലെയും ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് കോളമിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തര്‍ അമീറിന് എല്ലാ സഹായവും അന്ന് ചെയ്തുകൊടുത്തത് തുര്‍ക്കി സൈന്യമായിരുന്നുവത്രെ.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് അന്ന് ഖത്തര്‍ സാക്ഷിയാകേണ്ടിയിരുന്നതെന്ന് മുഹമ്മദ് അജത് എന്ന കോളമിസ്റ്റ് പറയുന്നു. യനി സഫാക്ക് എന്ന തുര്‍ക്കി പത്രത്തിലാണ് ദോഹയില്‍ ജൂണ്‍ അഞ്ചിന് നടന്ന കാര്യങ്ങള്‍ അജത് വിശദീകരിച്ചിരിക്കുന്നത്. ഖത്തറിലെയും തുര്‍ക്കിയിലെയും ഭരണകൂടങ്ങളുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണിതെന്നു അദ്ദേഹം പറയുന്നു.

ഖത്തര്‍ അമീറിനെ അട്ടിമറിക്കാനായിരുന്നു അന്ന് ശ്രമം നടന്നത്. എന്നാല്‍ തുര്‍ക്കി സൈന്യം എല്ലാവിധ പിന്തുണയും ഖത്തര്‍ അമീറിന് നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വസതിക്ക് സുരക്ഷ ഒരുക്കിയതും തുര്‍ക്കി സൈന്യമായിരുന്നുവെന്നും പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഖത്തറിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അട്ടിമറിക്ക് കൂട്ടുനിന്നിരുന്നില്ല. പുറത്തുനിന്നുള്ള ശക്തികളാണ് അമീറിനെ പുറത്താക്കാന്‍ ശ്രമിച്ചത്. ഈ വിവരം തുര്‍ക്കിക്ക് ലഭിച്ച ഉടനെ ഖത്തറിലെ തുര്‍ക്കി സൈന്യത്തിന് നിര്‍ദേശങ്ങള്‍ കൈമാറികൊണ്ടിരുന്നു. അമീറിനും ഭരണകൂടത്തിനും വേണ്ട എല്ലാ സുരക്ഷയും ഒരുക്കണമെന്നായിരുന്നു നിര്‍ദേശം.

ഖത്തറിന്റെ പരമാധികാരം സംരക്ഷിപ്പെടണം, സുരക്ഷ നിലനിര്‍ത്തണം എന്നീ രണ്ട് കാര്യങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ദോഹയിലെ സൈനിക താവളത്തിന് ലഭിച്ച നിര്‍ദേശം. ഖത്തറിനെതിരേ നാല് രാജ്യങ്ങള്‍ ഒരുമിച്ചാണ് ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചത്. ഭീകരവാദസംഘങ്ങളുമായും ഇറാനുമായും ഖത്തറിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപരോധം.ഖത്തര്‍ അമീറിനെ ഒന്നും ചെയ്യാന്‍ ശത്രുക്കള്‍ക്ക് സാധിക്കാത്ത വിധമുള്ള സുരക്ഷ തുര്‍ക്കി സൈന്യം നല്‍കിയെന്ന് ലേഖനത്തിലുണ്ട്. സൗദിയുടെയും യുഎഇയുടെയും സൈന്യത്തിന് അമീറിനെ അട്ടിമറിക്കാന്‍ സാധിക്കുമായിരുന്നില്ല. 200 തുര്‍ക്കി സൈനികരാണ് അമീറിന്റെ വസതിക്ക് പുറത്ത് നിമിഷ നേരങ്ങള്‍ കൊണ്ട് വലയം തീര്‍ത്തതെന്ന് ലേഖനത്തില്‍ പറയുന്നു.

ഖത്തര്‍ അമീറിന് അപായം വരുത്താനോ അദ്ദേഹത്തെ അട്ടിമറിക്കാനോ നീക്കമുണ്ടായാല്‍ ശക്തമായി നേരിടാനും തുര്‍ക്കി സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. തുര്‍ക്കി വ്യോമ സേനയുടെ വിമാനങ്ങള്‍ എന്ത് നടപടിക്കും തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും അജത് എഴുതുന്നു. ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ. ഖത്തര്‍ പ്രതിസന്ധിയിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു അമീറിന്റെ ആവശ്യം. എന്തുവില കൊടുത്തും ഖത്തറിനൊപ്പം നില്‍ക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കുകയും ചെയ്തുവത്രെ.

സൗദിയുടെയും യുഎഇയുടെയും ഭാഗത്ത് നിന്ന് തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ അമീര്‍ ഉര്‍ദുഗാനെ സംഭാഷണത്തിനിടെ അറിയിച്ചു. തുര്‍ക്കി വിഷയത്തില്‍ ഇടപെടണമെന്നും അമീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ദോഹയിലെ തുര്‍ക്കി സൈന്യത്തിന് അങ്കാറയില്‍ നിന്ന് വിവരം കൈമാറിയത്. നേരത്തെ അഞ്ഞൂറോളം തുര്‍ക്കി സൈനികരാണ് ദോഹയിലുണ്ടായിരുന്നത്. ഇപ്പോള്‍ 3000 മാക്കി എണ്ണം ഉയര്‍ത്തിയിട്ടുണ്ട്.

ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉര്‍ദുഗാന്‍ ഖത്തറിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തികള്‍ അടച്ചതോടെ പ്രതിസന്ധിയിലായ ഖത്തറിന് ഭക്ഷണം ആദ്യമെത്തിച്ച രാജ്യം തുര്‍ക്കിയായിരുന്നു. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍-തുര്‍ക്കി കയറ്റുമതി ഇറക്കുമതി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ദിവസവും 200ഓളം ചരക്കുവിമാനങ്ങളില്‍ ഖത്തറിലേക്ക് തുര്‍ക്കി ചരക്കുകള്‍ എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (4 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (4 hours ago)

Malayali Vartha Recommends