ഇന്ത്യൻ വംശജനായ വ്യാജ ഡോക്ടർക്ക് കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത പണി

വ്യാജ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് ഡോക്ടറായി പ്രാക്ടീസ് ചെയ്ത ഇന്ത്യൻ അമേരിക്കനായ വിശാൽ പട്ടേൽ അറസ്റ്റിൽ . വെർജീനിയ ഗ്ലെൻ അലനിലുള്ള വിശാലിനെ കൻസാസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വെർജീനിയായിലെ ലൈസെൻസുള്ള ഫിസിഷ്യൻ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മെഡിക്കൽ സ്റ്റാഫിങ്ങ് കമ്പനികളിൽ ജോലിക്കുള്ള അപേക്ഷകൾ സമർപ്പിച്ചത്.
വെർജീനിയായിലെ വിവിധ ലൈസെൻസുള്ള ഡോക്ടറന്മാരുടെ രജിസ്ട്രേഷനും, ലൈസെൻസ് നമ്പറുകളും ഇതിന് ഉപയോഗിച്ചിരുന്നു. ന്യൂസ്പോർട്ട് ന്യൂസിലുള്ള ഒരു ഫ്രീ ക്ലിനിക്കൽ ഡോക്ടറായുള്ള നിയമനവും വിശാൽ തരപ്പെടുത്തിയിരുന്നു. തെറ്റായ വിവരങ്ങൾ നൽകൽ, ഐഡന്റിറ്റി തെഫ്റ്റ്, വയർഫ്രോഡ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് വിശാലിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























