Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വിദേശ രാജ്യങ്ങളിലെ പുതുക്കിയ വിസ ചട്ടങ്ങള്‍ ഇന്ത്യയിലെ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമോ

30 DECEMBER 2017 03:16 PM IST
മലയാളി വാര്‍ത്ത

വിദേശ രാജ്യങ്ങളിലെ പുതുക്കിയ വിസ ചട്ടങ്ങള്‍ ഇന്ത്യയിലെ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ്, യുകെ, ഓസ്‌ത്രേല്യ തുടങ്ങിയ രാജ്യങ്ങളിലെ പുതുക്കിയ വിസ നിയമങ്ങളാണ് ഐടി മേഖലയെ ദോഷകരമായി ബാധിക്കുക. 150 ബില്ല്യണ്‍ ഡോളറോളം തുകയുടെ വരുമാനം നേടിയാല്‍ പോലും 2018 ല്‍ ഐടി മേഖല ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്‍ നാസ്‌കോം ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

പുതുക്കിയ വിസ നിയമങ്ങള്‍ പ്രകാരം മറ്റു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ട്രംപ് സര്‍ക്കാറിന്റെ വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനവുമാണ്. അതിനാല്‍ ഐടി മേഖല കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ആ മേഖലയില്‍ സാമ്പത്തികമായി നഷ്ടങ്ങള്‍ ഉണ്ടാകാനും ഇത് വഴിയൊരുക്കുമെന്ന് മോഹന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
2017 ല്‍ ഇന്ത്യയിലെ ഐടി മേഖല മികച്ച നേട്ടങ്ങള്‍ കൊയ്തിരുന്നതായും റെഡ്ഡി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികതയും മനുഷ്യധ്വാനവും ഒരുപോലെ ഉപയോഗിക്കാനും രാജ്യത്തിന് സാധിച്ചു. എന്നാല്‍ പുതുക്കിയ വിസ് ചട്ടങ്ങള്‍ ഇത്തരം സാധ്യതകള്‍ക്ക് വിലക്കുകളേര്‍പ്പെടുത്തുന്നുവെന്ന് റെഡ്ഡി പറഞ്ഞു.യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലാണ് വിസ നിയമം കര്‍ശനമാക്കിയത്.

വിദേശത്ത് ജോലി ചെയ്യുന്ന ഐടി ഉദ്യോഗസ്ഥരേയും വിദേശ പഠനം ആഗ്രഹിക്കുന്നവരേയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം യാത്രാവിലക്കും എച്ച്1 ബി, എല്‍1 വിസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്ക് വന്‍ തിരിച്ചടി ആയിരുന്നു. ഇതിന് പിന്നാലെ മറ്റു രാജ്യങ്ങളും കര്‍ക്കശ നിയന്ത്രണം കൊണ്ടുവരുകയായിരുന്നു. ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയര്‍ക്കു കൂടുതല്‍ ജോലി നല്‍കുകയാണു വിസ നിയന്ത്രണം വഴി ലക്ഷ്യമാക്കുന്നത്

. ഐടി മേഖലയില്‍ ഇന്ത്യക്കാര്‍ക്കു പകരം തദ്ദേശീയര്‍ക്കും തൊഴില്‍ നല്‍കാന്‍ ഇന്ത്യന്‍ കമ്പനികളോട് സിംഗപ്പൂര്‍ ആവശ്യപ്പെട്ടിരുന്നു. യുകെയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 30,000 ഇന്ത്യക്കാരുടെ വിസ പുതുക്കി നല്‍കാത്തതും ഐടി മേഖലയിലെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു. യുഎസിലെ തൊഴില്‍ അവസാനിപ്പിച്ച് ഇന്ത്യയില്‍ ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017 മാര്‍ച്ച് വരെ 7000 പേരാണ് അപേക്ഷ നല്‍കിയത്. വിദഗ്ധ തൊഴില്‍ മേഖലയില്‍ അനുവദിക്കുന്ന ഹ്രസ്വകാല വിസകളായ എച്ച്1ബി, എല്‍1 വിസകളുടെ അപേക്ഷകളിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (33 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (39 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (52 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends