എയര്‍ ഏഷ്യ വിമാനം എന്ജിന് തകരാർ മൂലം നിലത്തിറക്കി !

എന്ജിന് തകരാർ മൂലം എയര്‍ ഏഷ്യ വിമാനം നിലത്തിറക്കി. ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യ വിമാനം ജപ്പാനിലെ നഹാ വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലെ 379 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ടോക്കിയോയിലെ ഹനെഡ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിനാണ് എന്ജിന് തകരാറുണ്ടായത്. വലത് ഭാഗത്തെ എന്ജിന് തകരാര്‍ ഉണ്ടായതോടെ വിമാനം നിലത്തിറക്കാന്‍ പൈലറ്റ് അനുമതി നേടുകയായിരുന്നു.
https://www.facebook.com/Malayalivartha
























