വധൂ വരന്മാര്‍ക്ക് മൂന്നു ദിവസം ശൗചാലയത്തില്‍ പ്രവേശനമില്ല...

ഒരു ദിവസം ബാത്രൂമില്‍ പോകാതിരുന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതെയുള്ളൂ. തുടര്‍ച്ചയായി മൂന്നു ദിവസം ബാത്രൂമില്‍ പോകാന്‍ അനുവദിച്ചില്ലെങ്കിലോ? ഇന്തോനേഷ്യയിലെ ആചാരം കേട്ടാല്‍ പെണ്ണുകെട്ടണോ എന്ന് ചിന്തിച്ചുപോകും. ഇവിടെ വിവാഹം കഴിഞ്ഞ അന്നു മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം വധൂ വരന്മാര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ അനുവാദമില്ല. ഇത് ഉറപ്പ് വരുത്താന്‍ മൂന്നു ദിവസം ദമ്പതികളെ മുറിയില്‍ പൂട്ടിയിടും.
ആ മൂന്ന് ദിവസം വീട് വിട്ട് പുറത്തു പോകാനും അനുവദിക്കില്ല. ബന്ധുക്കളുടെ വക പ്രത്യേക നിരീക്ഷണവും ഇവരിലുണ്ടാകും. ടൈഡലോംഗ് എന്ന വിഭാഗക്കാര്‍ക്കിടയിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ വധൂവരന്മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനാകുമെന്നും ആരോഗ്യമുള്ള കുട്ടികളുണ്ടാകുമെന്നുമാണ് വിശ്വാസം.
പഴഞ്ചന്‍ ആചാരമെന്ന് പറഞ്ഞ് പല പുരോഗമനവാദികളും തള്ളിക്കളയാന്‍ ശ്രമിച്ചെങ്കിലും പരമ്പരാഗത നിയമങ്ങളില്‍ ഉറച്ചു തന്നെയാണ് ഇന്ത്യോനേഷ്യക്കാരുടെ ജീവിതം. അല്‍പ്പഭക്ഷണവും ആത്മനിയന്ത്രണവുമാണ് മൂന്നു ദിവസം തങ്ങളെ ഇത്തരത്തില്‍ സഹിച്ച് പിടിച്ചിരുത്തുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഈ ആചാരത്തെക്കുറിച്ച് അറിയുന്ന മറ്റുരാജ്യക്കാര്‍ ഇന്ത്യോനേഷ്യക്കാരനെ കല്യാണം കഴിക്കാന്‍ തയാറാകില്ലെന്നാണ് ഇവര്‍ക്കിടയില്‍ തന്നെയുള്ള സംസാരം.
https://www.facebook.com/Malayalivartha
























