പാക്കിസ്ഥാനിൽ പോലീസ് വാഹനത്തിനു നേരെ ആക്രമണം: രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഡിഎസ്പിയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഡിഎസ്പി ഹമീദുള്ള ദാസ്തിയുടെ വാഹനത്തിനുനേരെയാണ് അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഹമീദുള്ള സുരക്ഷിതനാണെന്നും ആക്രമണത്തിൽ മുഹമ്മദ് തെയറും ആയുബ് ഷായുമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
ഈ മാസം 14ന് ക്വറ്റയിൽ സുരക്ഷാ സേനയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























