ജോണി വാക്കറിൽ തൊപ്പി വെച്ച സ്ത്രീയും വരും ! ; പുരുഷ സദസ്സുകളിലെ ഇഷ്ട ബ്രാന്‍ഡിന് സ്ത്രീ പരിവേഷം നൽകാനൊരുങ്ങി കമ്പനി

ലോകത്തേറ്റവും വിറ്റഴിക്കപ്പെടുന്ന സ്കോച്ച് വിസ്കിയാണ് ജോണി വാക്കര്‍. പുരുഷ സദസ്സുകളിലെ ഇഷ്ട ബ്രാന്‍ഡിന് സ്ത്രീ പരിവേഷം കൂടി കൊടുക്കാനൊരുങ്ങുകയാണ് കമ്പനി. ജോണി വാക്കറിന്റെ ലോഗോ തൊപ്പി വെച്ച പുരുഷനായിരുന്നുവെങ്കില്‍ 'ജെയിന്‍ വാക്കര്‍' എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ വിസ്കിയുടെ ലോഗോ തൊപ്പി വെച്ച സ്ത്രീയാണ്.
അമേരിക്കയിലാണ് ജെയ്ന്‍ വാക്കര്‍ ലിമിറ്റഡ് എഡിഷന്‍ വിസ്കി പുറത്തിറക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ മദ്യത്തിന് സ്വീകാര്യത കൂട്ടുകയാണ് ബ്രാന്‍ഡ് ഉടമയായ ഡിയാഗോയുടെ ലക്ഷ്യമെന്ന് കമ്പനി വൈസ് പ്രസിഡന്റ് സ്റ്റെഫാനി ജെക്കോബി പറഞ്ഞു.
"പൊതുവേ സ്ത്രീകള്‍ അകന്നു നില്‍ക്കുന്ന ഒന്നാണ് സ്കോച്ച്. അതിലേക്ക് അവരെ എത്തിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്."- സ്റ്റെഫാനി പറയുന്നു.
2002 മുതല്‍ 2017 വരെയുള്ള കാലയളവില്‍ സ്കോച്ച് വിസ്കി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടുശതമാനം മാത്രമാണ് വര്‍ധനയുണ്ടായിട്ടുള്ളതെന്ന്. എന്നാല്‍, വില്‍ക്കപ്പെടുന്ന സ്കോച്ച് വിസ്കികളില്‍ കുടിയന്മാര്‍ക്ക് പ്രിയം ജോണി വാക്കറിനോടാണ്. 2017-ല്‍ 18 ശതമാനം വര്‍ധനയാണ് ജോണി വാക്കറിന്റെ കച്ചവടത്തിലുണ്ടായത്. കോക്ക്ടെയ്ലുകള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നുവെന്നതാണ് ജോണി വാക്കറിനെ പ്രിയങ്കരമാക്കുന്നത്.
ജോണി വാക്കര്‍ കമ്പനിയിലെ ജോലിക്കാരുടെ എണ്ണത്തിലും സമത്വം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഏപ്രില്‍ മാസത്തോടെ പകുതി ജോലിക്കാര്‍ സ്ത്രീകളാവുമെന്നാണ് കമ്പനിയുടെ വാദം. ഈ വര്‍ഷം മാര്‍ച്ചോടെ 250000 'ജെയിന്‍ വാക്കര്‍' ബോട്ടിലുകള്‍ രാജ്യത്തുടനീളം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന ഓരോ ബോട്ടിലിനും ഒരു ഡോളര്‍ വീതം കമ്പനി സ്ത്രീ ശാക്തീകരണത്തിനായി മാറ്റി വെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























