ജർമ്മനിയിൽ കാർ മേഖലയ്ക്ക് കനത്ത തിരിച്ചടി !; അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ക്ക് വിലക്ക്

ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളില്‍ അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ വിലക്കാന്‍ കോടതി ഉത്തരവിറക്കിയതായി റിപ്പോർട്ടുകൾ. യൂറോപ്പിലെ കാര്‍ മാര്‍ക്കറ്റിന് മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഇത്തരത്തിലൊരു കോടതി വിധിയോടെ ഉണ്ടായത്.
ജര്‍മ്മനി ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. നേരത്തെ സ്റ്റുറ്റ്ഗാര്‍ട്ട് ഡുസ്സല്‍ഡോര്‍ഫ് കീഴ്ക്കോടതികള്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കീഴ്ക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു.
യൂറോപ്പിലെ കാര്‍ വിപണിക്ക് കോടതിവിധി കനത്ത തിരിച്ചടിയാണെങ്കിലും ജര്‍മനിയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തു. ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആഗോളതലത്തില്‍ തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























