സൈനികത്താവളത്തില്‍ സംശയാസ്പദമായ കിട്ടിയ കത്ത് തുറന്നതിന് പിന്നാലെ സൈനീകരെല്ലാം ആശുപത്രിയില്‍

ചൊവ്വാഴ്ച്ച വെര്‍ജീനിയയിലെ ഹെന്‍ഡേഴ്‌സണ്‍ ഹാളില്‍ വെച്ച് യുഎസ് നാവികസേന ഉദ്യോഗസ്ഥനാണ് കത്തിന്റെ കവര്‍ പൊട്ടിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിതുടങ്ങി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞയുടന്‍ മറ്റ് അംഗങ്ങളെ സൈനികത്താവളത്തില്‍ നിന്ന് ഒഴിപ്പിച്ചു.
അമേരിക്കന്‍ സൈനികത്താവളത്തില്‍ സംശയാസ്പദമായ രീതിയിലാണ് കിട്ടിയ കത്ത് തുറന്നതിന് പിന്നാലെ 11 പേര്‍ ആശുപത്രിയില്‍. മേലാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാവികസേന ആസ്ഥാനം എന്ന മേല്‍വിലാസത്തിലാണ് ലഭിച്ചതെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























