താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ സീറ്റിനിടയില്‍ തല കുടുങ്ങി യുവാവിനു ദാരുണാന്ത്യം !

സിനിമാ തിയേറ്ററില്‍ വെച്ച് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടെ സീറ്റിനിടയില്‍ തല കുടുങ്ങി യുവാവിനു ദാരുണാദ്യം. സിനിമ കാണുന്നതിനിടയില്‍ ഇയാളുടെ ഫോണ്‍ സീറ്റിനുള്ളിലേയ്ക്കു വീഴുകയായിരുന്നു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
മാര്‍ച്ച് 9 നു ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം നടന്നത്. 24കാരനായ അതീഫ് റഫീഖാണ് മരിച്ചത്. മൊബൈല്‍ കുനിഞ്ഞ് എടുക്കുന്നതിനിടയില്‍ സീറ്റിനോടു ചേര്‍ന്നുള്ള ഇലക്‌ക്രോണിക് ഫുട്രെസ്റ്റ് തലയില്‍ വീണു ക്ഷതമേല്‍ക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ സമീപത്തുള്ളവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഫൂട്ട്‌റെസ്റ്റ് തകര്‍ത്താണ് പുറത്തെടുത്തത്.
ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞ് 16 നു ഇയാൾ മരിക്കുകയായിരുന്നു. അതേസമയം ഫുട്രെസ്റ്റിൽ തല കുടുങ്ങിയ വെപ്രാളത്തിനിടെ ഇയാള്‍ക്ക് ഹൃദയസ്തംഭനവുമുണ്ടായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha























