സര്‍ദാരിയുമായി ഇടഞ്ഞ് ബിലാവല്‍ ഭൂട്ടോ പാക്കിസ്ഥാന്‍ വിട്ടു

കൊല്ലപെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ മകന്‍ ബിലാവല്‍ ബൂട്ടോ പാക്കിസ്ഥാന്‍ വിട്ടു. പിതാവും നിലവിലെ പാക്കിസ്ഥാന്‍ പ്രസിഡന്റുമായ ആസിഫലി സര്‍ദാരിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ബിലാവല്‍ രാജ്യം വിട്ടത്. സഹോദരി ഫരിയാല്‍ താല്‍പൂറുമായും ബിലാവല്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു.
മലാല യൂസഫായി എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ച സംഭവത്തിലും ക്വത്തയിലും കറാച്ചിയിലും ഷിയ വിഭാഗത്തെ ലക്ഷ്യം വെച്ചുണ്ടായ സ്‌ഫോടനങ്ങളിലും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ഗൗരവത്തോടെയുള്ള സമീപനം കാട്ടിയില്ലെന്നും യുവാക്കളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ബിലാവലിന് പരാതിയുണ്ടായിരുന്നു.
സിന്ധ് പ്രവിശ്യയില്‍ ഇരുന്നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കാനുള്ള തന്റെ നിര്‍ദേശം അട്ടിമറിച്ച സഹോദരിയുടെ നിലപാടിലും ബിലാവല്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നതായാണ് പിപിപിയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം പിതാവുമായി ബിലാവല്‍ ചര്‍ച്ച ചെയ്യുകയും പാര്‍ട്ടിയുടെ ബന്ധപ്പെട്ട തലത്തില്‍ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ സര്‍ദാരി മകളോടൊപ്പം നിലകൊള്ളുകയാണ് ഉണ്ടായത്. ഇതാണ് ബിലാവലിനെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha