എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ ഹർജിയിൽ വിജിലൻസിനോട് വിശദീകരണംതേടി ഹൈക്കോടതി

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാന്‍ ഹൈക്കോടതി നിർദേശം . അന്വേഷണം നടത്തിയത് മുന്‍കൂര്‍ അനുമതി വാങ്ങിയാണോ എന്നതടക്കം കാര്യങ്ങള്‍ വിശദീകരിക്കണം. ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന് വിശദീകരിക്കാൻ സമയം നൽകുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. വിജിലന്‍സിന്റെ മറുപടി ലഭിച്ചശേഷം അജിത്കുമാറിന്റെ ആവശ്യമനുസരിച്ച് സ്റ്റേയുടെ കാര്യത്തില്‍ ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും.
അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അജിത്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha