കിം ജോങ് ഉൻ അമേരിക്കയിലേക്ക് ; ചരിത്ര പ്രാധാന്യമുള്ള തീരുമാനം സിംഗപ്പൂർ ഉച്ചകോടിക്ക് ശേഷം
സിംഗപ്പൂര്‍ ഉച്ചകോടി നല്ല രീതിയില്‍ നടന്നാല്‍ കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച തീരുമാനം സിംഗപ്പൂർ ഉച്ചകോടിക്ക് ശേഷം. വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി സിംഗപ്പൂര്‍ ഉച്ചകോടിയെകുറിച്ച് ചര്‍ച്ച ചെയ്തശേഷം ട്രംപ് കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിക്കുന്നതിനെ കുറിച്ച് ആലോചിക്കും.
സിംഗപ്പൂര്‍ ഉച്ചകോടിയില്‍ കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള കരാറ് തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. വരുന്ന ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് സിംഗപ്പൂരിലെ സെന്തോസ ദ്വീപിലുള്ള കാപെല്ലാ ഹോട്ടലിലാണ് ചരിത്രപ്രാധാന്യമുള്ള കൂടികാഴ്ച നടക്കുന്നത്.
https://www.facebook.com/Malayalivartha