പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ തന്ത്രപ്രധാനമായ കാര്യങ്ങല്‍ ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നങ്ങളടക്കം തന്ത്രപ്രധാനമായ കാര്യങ്ങല്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാംഗ്ഹായി കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായും കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയും,ചൈനയും ഷാംങ്ഹായ് കോപ്പറേഷനിലെ പ്രധാനപ്പെട്ട ശക്തികളാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഉച്ചകോടി യിൽ പങ്കെടുക്കുന്ന ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളുടേയും പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. വുഹാനിലും സോച്ചിയിലും നടന്ന അനൗദ്യോഗിക കൂടിക്കാഴ്ച്ചയുടെ തുടർച്ചയായാണ് ഷീ ജിൻപിംഗുമായും വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച്ച നടത്തുന്നത്. എന്നാൽ പാകിസ്ഥാൻ പ്രധാനമന്ത്രി കാഖൻ അബ്ബാസിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha