ഇറാക്കിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം, ഭൂരിഭാഗം ബാലറ്റ് പെട്ടികളും സുരക്ഷിതമാണെന്നും അധികൃതര്‍
ഇറാക്കിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബാഗ്ദാദിലെ അല്‍ റുസഫ ജില്ലയിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
വോട്ടിംഗ് മെഷീനിലെ ക്രമേക്കേടിനെ തുടര്‍ന്നു വീണ്ടും വോട്ടെണ്ണാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം. ചില ബാലറ്റ് ബോക്സുകള്‍ മാത്രമാണ് കത്തിനശിച്ചത്. ഭൂരിഭാഗം ബാലറ്റ് പെട്ടികളും സുരക്ഷിതമാണെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ തീപിടിത്തം കരുതിക്കൂട്ടി നടത്തിയതാണോ എന്നതില്‍ ആഭ്യന്തര മന്ത്രാലയം വക്താവ് പ്രതികരിച്ചില്ല.മേയ് 12ന് നടന്ന ഇറാക്ക് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് സദറിന്റെ ഗ്രൂപ്പാണ്.
എന്നാല്‍ വോട്ടിംഗ് മെഷീനില്‍ ക്രമേക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 1.10 കോടി വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha