കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ ആളുണ്ടെന്ന് എ.കെ. ആന്റണി

യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃപരമായ പങ്കു വഹിക്കാനില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. പ്രശ്നങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അവര്‍ തന്നെയാണെന്നും ആന്റണി ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.
പ്രശ്‌ന പരിഹാര ചര്‍ച്ചകളോട് ആവശ്യമെങ്കില്‍ സഹകരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായും കെപിസിസി പ്രസിഡന്റുമായും ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവെന്ന നിലയില്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തി.
കേരളത്തില്‍ ഏറ്റവുമധികം ജനപിന്തുണയുള്ളത് യുഡിഎഫിന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha